വയനാട് : വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്കി വയനാട് അമ്പലവയലില്‍ ആരംഭിച്ച പൂപ്പൊലി അന്താരാഷ്ട്ര പുഷ്പ ഫല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജനുവരി 18 വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കൃഷിയും ടൂറിസവും കോര്‍ത്തിണക്കി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടേയും, കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിവിധ നിറത്തിലുളള ആയിരത്തിലധികം റോസ്പൂക്കള്‍ , രണ്ടായിരത്തിലധികം വര്‍ണ്ണ ശബളമായി ഡാലിയ ഇനങ്ങള്‍ , വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിച്ചിട്ടുളള ഓര്‍ക്കിഡുകള്‍, എന്നിവ പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്.
പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമീനാറുകള്, വിവിധ കലാപരിപാടികള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
