മദ്രസകളിലും മോദി ചിത്രം നിര്‍ബന്ധമാക്കാനൊരുങ്ങി ബിജെപി

എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും റാവത്ത് പറഞ്ഞു.

യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാന്‍ മദ്രസകള്‍ തയ്യാറാകണമെന്നും റാവത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വേണം.സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭ്യമാകുന്ന സ്ഥാപനങ്ങളായിരിക്കണം ഇതിനു മുന്‍പന്തിയില്‍ നില്‍ക്കേണ്ടതെന്നുംറാവത്ത് ചൂണ്ടിക്കാട്ടി. റാവത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *