പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിക്കും എതിരെ രൂക്ഷ വിമര്‍ശനം. സിപിഐ സമ്മേളനത്തിലാണ് വിമര്ശനമായത്. ഓഖി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച സംഭവിച്ചു. മൂന്നാറില്‍ മണി സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
