യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

അബുദാബി: യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഫെബ്രുവരി നാല് മുതലായിരിക്കും പുതിയ നിയമം നിലവില്‍ എത്തുക. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തലൊരു നടപടിയെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

നിയമം പ്രാബല്യത്തില്‍ എത്തുന്നതോടെ, യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ നാട്ടിലെ സര്‍ക്കാരും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. ഈ വര്‍ഷം നാല് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *