മഞ്ഞുവീഴ്ച ; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

ജമ്മു കശ്മീര്‍ : തന്ത്രപ്രധാനമായ ജമ്മു ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. ഇനി മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ മഞ്ഞ് നീക്കം ചെയ്യാന്‍ തുടങ്ങൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച കശ്മീരില്‍ മഴ പെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *