തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്‍.എസ്.എസ് എന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് മോഹന്‍ ഭഗവത് ബിഹാറില്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസംഗത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ അവകാശ വാദം. ആറ് ദിവസത്തെ മുസഫര്‍പൂര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം ഉന്നയിച്ചത്.
അപകടകരവും അമ്ബരപ്പിക്കുന്നതുമായ പ്രസ്താവന പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പ് പറയാന്‍ ആര്‍.എസ്.എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്തന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
