മസ്കത്ത്: ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മസ്കത്തിലെ ശിവക്ഷേത്രം സന്ദര്‍ശിച്ചു. ഒാള്‍ഡ് മസ്കത്തിലെ 125 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിലാണ് മോദി സന്ദര്‍ശനം നടത്തിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
ഗള്‍ഫ് മേഖലയിലുള്ള ഏറ്റവും പഴയ ക്ഷേത്രമാണിത്. വ്യാപാരികളായി മസ്കത്തിലെത്തിയ ഗുജറാത്ത് സ്വദേശികളാണ് ക്ഷേത്രം നിര്‍മിച്ചത്. 1999 ല്‍ ക്ഷേത്രം നവീകരിക്കുകയായിരുന്നു.
ഒമാനിലെ സുല്‍ത്താന്‍ ഖ്വാബൂസ് ഗ്രാന്‍സ് മോസ്ക്കിലും മോദി സന്ദര്‍ശനം നടത്തി.
