ഷുഹൈബ് വധം;അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്. 48 മണിക്കൂര്‍ നിരാഹാര സമര നടത്തുമെന്നും പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും കെ.സുധാകരന്‍ അറിയിച്ചു.

ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച്‌ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജയില്‍ ഡി.ജി.പിയുടെ ഇടപെടല്‍ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചുവെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *