തിരുവനന്തപുരം: കൊലയാളി സംഘങ്ങളെ ഉപയോഗിച്ച് സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ് ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണിത്. ഷുൈഹബിെന്റ കൊലപാതകത്തിന് മുമ്ബ് നിരവധി കൊലയാളി സംഘങ്ങളെ ജയിലില്‍ നിന്നിറക്കിയെന്നും കൊലപാതകത്തില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ അനൂപ്, െകാടി സുനി, പി.കെ രജീഷ് ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരായ 19 പ്രതികള്‍ക്കാണ് പരോള്‍ നല്‍കിയത്. ജനുവരി 16, 22, 23, 24 തീയതികളില്‍ വിവിധ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നീട്ടി ലഭിക്കുകയും ചെയ്തു. ഇതിെന്റ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. ഇൗ പരോള്‍ സംശയാസ്പദമാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. പൊലീസ് കള്ളക്കളി നടത്തുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. ഷുഹൈബിെന്റ കുടുംബത്തിെന്റ മൊഴിയെടുത്തില്ല. ആക്രമണം കഴിഞ്ഞ് ഒന്നര മണിക്കൂറിനു ശേഷമാണ് വാഹന പരിശോധന പോലും നടത്തുന്നത്. ഡമ്മി പ്രതികള്‍ക്ക് വേണ്ടിയാണ് പൊലീസ് കാത്തിരിക്കുന്നത്. കൊലയാളികെള സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം. കൊലപാതകത്തില്‍ സി.പി.എമ്മിെന്റ പ്രാദേശിക നേതൃത്വത്തെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
