ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തട്ടിപ്പു കേസില്‍ നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും എന്‍ഫോഴ്സമെന്‍റ് നോട്ടീസ് അയച്ചു. ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാകണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശം.
അതേസമയം നീരവ് മോദിയെ കണ്ടെത്താനായി സിബിഐ ഇന്‍റര്‍പോളിന്‍റെ സഹായം തേടി. നീരവ് മോദിക്കും കുടുംബത്തിനും എതിരെ ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
