ബൈക്കപകടത്തില്‍പെട്ട്​ ചികിത്​സയിലിരുന്ന വിദ്യാര്‍ഥിയും മരിച്ചു

വൈ​ത്തി​രി: കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച്‌ ഗുരുതരാവസ്​ഥയില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്​സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വേ​ങ്ങ​ര ചേ​റൂ​ര്‍ കി​ളി​നി​ക്കോ​ട്ടെ ചെ​ങ്ക​ട​വ​ല​ത്ത് അ​ബു​വി​​​െന്‍റ മ​ക​ന്‍ മു​ഹ​മ്മ​ദ് നൂ​റു​ദ്ദീ​ന്‍(21) ആണ്​ മരിച്ചത്​. ല​ക്കി​ടി​യി​ലെ വ​യ​നാ​ട് ഓ​റി​യ​ന്‍​റ​ല്‍ സ്​കൂ​ള്‍ ജേണലിസം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്​.

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒാറിയന്‍റല്‍ സ്​കൂള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്​മ​​െന്‍റ്​ ബി.​ടി.​ടി.​എം അ​വ​സാ​ന​വ​ര്‍ഷ വി​ദ്യാ​ര്‍ഥി കാ​ഞ്ഞ​ങ്ങാ​ട് കൊ​ള​വ​യ​ല്‍ പാ​ല​ക്കി​യി​ലെ അ​ബ്​​ദു​ല്‍ ക​രീ​മി​​​​െന്‍റ​യും ആ​രി​ഫ​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് സ​ഫ്​വാ​ന്‍(21) സംഭവസ്​ഥലത്തു തന്നെ മ​രി​ച്ചിരുന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ത​ളി​പ്പു​ഴ പ​ള്ളി​യി​ല്‍ ജു​മു​അ ന​മ​സ്​കാ​രം ക​ഴി​ഞ്ഞ് കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​ക്ക് തൊ​ട്ട​ടു​ത്തു​ള്ള വ​ള​വി​ല്‍വെ​ച്ചാ​ണ് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ എ​തി​രെ​വ​ന്ന ക​ര്‍ണാ​ട​ക ര​ജി​സ്​​ട്രേ​ഷ​നു​ള്ള ലോ​റി​യി​ടി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ ലോ​റി ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രു​ടെ​യും ത​ല​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ന്‍ത​ന്നെ നാ​ട്ടു​കാ​ര്‍ ക​ല്‍പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സ​ഫ്​വാ​ന്‍ മ​ര​ണ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *