നടി മാതു വീണ്ടും വിവാഹിതയായി

മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജ് ആണ് വരന്‍. അമേരിക്കയില്‍ ഡോക്ടറാണ് ഇദ്ദേഹം.

ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയില്‍ താമസമാക്കിയ താരം ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരികയായിരുന്നു. നാലുവര്‍ഷം മുമ്ബാണ് ജേക്കബുമായി വിവാഹമോചനം നേടിയത്. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും.

ആദ്യ വിവാഹത്തെ തുടര്‍ന്ന് സിനിമാ ലോകത്തോട് വിട പറഞ്ഞ മാതു മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *