നഴ്സുമാരുമായി സര്‍ക്കാര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും

കൊച്ചി: ആറാം തിയതി മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി ശനിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ലേബര്‍ കമ്മീഷണറാണ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന ശന്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരമെന്നും ഈ മാസം മുതല്‍ അടിസ്ഥാന ശമ്ബളം നല്‍കുന്ന ആശുപത്രികളെ സമരത്തില്‍നിന്നു ഒഴിവാക്കുമെന്നും യുഎന്‍എ പ്രതിനിധികള്‍ അറിയിച്ചു.

ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയതിനെ തുടര്‍ന്നു ചൊവ്വാഴ്ച മുതല്‍ നഴ്സുമാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *