കൊച്ചി: വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, ഇന്ത്യയുടെ ഡിഎന്‍എ ഉള്ള മഹാപ്രസ്ഥാനമാണെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദില്ലിയില്‍ വെച്ചാണ് എഐസിസി പ്ലീനറി സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, മന്മോഹന് സിംഗ്, എകെ ആന്റണി എന്നിവര്‍ ഭാഗമാകുന്ന പാര്‍ട്ടി പ്ലീനറിയില്‍ ലോക്സഭയുള്പ്പെടെയുള്ള തെരഞ്ഞെടുപ്പുകളാണ് മുഖ്യ അജണ്ട.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം-
കോണ്‍ഗ്രസ് കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഇന്ത്യയുടെ ഡിഎന്‍എ ഉള്ള മഹാപ്രസ്ഥാനമാണ്. നാടിന്റെ മോചനത്തിനായി ജീവന് ബലിയര്‍പ്പിച്ച പ്രസ്ഥാനത്തെ വെല്ലുവിളിച്ച്, മാപ്പെഴുതി നല്കി സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്നും പിന്തിരിഞ്ഞോടിയവരുടെ പിന്‍ഗാമികള്‍ മുന്നോട്ട് പോകുമ്ബോള്‍ ഇവിടെ പരാജയപ്പെടുന്നത് കോണ്‍ഗ്രസ് മാത്രമല്ല ഇന്ത്യക്കാര്‍ അപ്പാടെയാണ്. വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറി, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
