കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാന പണിമുടക്ക്

തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. സ്ഥിര ജോലികള്‍ ഇല്ലാതാക്കുന്ന കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെയാണ് പണിമുടക്ക്. തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയകുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.

തൊഴിലാളിയെ രണ്ടാഴ്ച മുന്‍പ് മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്ടില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

തൊഴിലാളി വിരുദ്ധ വിജ്ഞാപനത്തിനെതിരെ ബി.എം.എസ് ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിലും തൊഴിലാളി സംഘടനകളോടും ചര്‍ച്ച ചെയ്യാതെയാണ് വിജ്ഞാപനം പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *