തിരുവനന്തപുരം: ജയിലിലെ അന്തേവാസികള്‍ക്ക് അവധിയും അടിയന്തര അവധിയും നല്‍കുന്നത് സാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ നിയമങ്ങള്‍ അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. നടപടികളില്‍ രാഷ്ട്രീയ പ്രേരണ ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
