എന്‍ ഡി എയുമായി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി ബി ഡി ജെ എസ്

ആലപ്പുഴ: എന്‍ഡിഎയുമായി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിഡിജെഎസ്. ബിജെപി വാഗ്ദാനം ചെയ്ത പദവികള്‍ക്കായി ഇത്രയും കാലം കാത്തിരുന്നിട്ടും നിരാശയാണ് ഫലമെങ്കില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മറ്റ് മുന്നണികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *