സെല്‍​ഫ്​ ഗോളടിച്ച്‌​ കോണ്‍ഗ്രസ്​; സര്‍വേ ഫലം സുഷമക്ക്​ അനുകൂലം

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സര്‍വേ നടത്തി ​കോണ്‍ഗ്രസ് വെട്ടിലായി​. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​െന്‍റ പരാജയമാണെന്ന്​ നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ്​ ഒൗദ്യോഗിക ട്വിറ്ററിലൂടെ നടത്തിയ സര്‍വേ. എന്നാല്‍ സര്‍വേയുടെ ഫലം വന്നപ്പോള്‍ സെല്‍ഫ്​ ഗോളടിച്ചതുപോലെയായി കോണ്‍ഗ്രസി​​െന്‍റ അവസ്​ഥ​.

ഇന്ത്യക്കാരു​െട കൊലപാതകം സുഷമയുടെ പരാജയമാണെന്ന്​ 24 ശതമാനം പേര്‍ ഉറപ്പിച്ചപ്പോള്‍ 76 ശതമാനം അതിനോട്​ വിയോജിച്ചു. ട്വീറ്റ്​ 1500​േപര്‍ ലൈക്ക്​ ചെയ്യുകയും 2500 പേര്‍ പങ്കുവെക്കുകയും ചെയ്​തു. 29000 പേര്‍ വോട്ടു ചെയ്​തു. എന്നാല്‍ വോട്ടു ചെയ്​തവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരുടെ മരണം സുഷമയുടെ പരാജയമാ​െണന്ന്​ വിശ്വസിച്ചില്ല. കോണ്‍ഗ്രസി​​െന്‍റ ഇൗ സര്‍വേ സുഷമയും റീട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *