കൊച്ചി: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി. ലിഗ സ്ക്രോമിെന്റ സഹോദരി ലില്‍സിയാണ് ഹരജി നലകിയത്. ഹരജിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. ഡിജിപി ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി ഏപ്രില്‍ ആറിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇൗ മാസം 14നാണ് തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ലാത്വിയ സ്വദേശിയായ ലീഗയെ കാണാതായത്. മാനസിക പിരിമുറക്കത്തിനുള്ള ചികില്‍സക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയതായിരുന്നു ലീഗ. ലീഗയുടെ തിരോധനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
