വെ​ന​സ്വേ​ല​യി​ല്‍ ജ​യി​ലി​ല്‍ തീ​പി​ടി​ത്തം: 64 മ​ര​ണം

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ജ​യി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 64 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. വെ​ന​സ്വേ​ല​യി​ലെ വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ വെ​ലെ​ന്‍​സി​യാ​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബു​ധ​നാ​ഴ്ച അ​റ്റോ​ണി ജ​ന​റ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നാ​ല് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ താ​രി​ക് സാ​ബ് അ​റി​യി​ച്ചു. സംഭവത്തെ തുടര്‍ന്നു ജ​യി​ലി​നു സ​മീ​പം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്രതിഷേധവുമായി ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *