പന്ത് ചുരണ്ടല്‍ വിവാദം ; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചിരുന്നു അതിനു പിന്നാലെ വീണ്ടും ടീമിന് തിരിച്ചടിയായി ടീമിന്റെ സ്‌പോണ്‍സര്‍ മഗ്ല്‌ലെന്‍ പിന്‍മാറി.

വിലക്കുമാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് ഇരുവര്‍ക്കും ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കാനുമാവില്ല. കൂടാതെ, സ്മിത്തിനും വാര്‍ണര്‍ക്കും ഐ പി എല്ലില്‍ ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *