കൊല്‍ക്കത്ത: മോഹന്ബഗാന് സ്റ്റേഡിയത്തില്‍ കരുത്തരായ മിസോറാമിനെ ഏക ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാല്‍ നേടിയ ഗോളിലാണ് അഞ്ച് വര്‍ഷത്തിന് ശേഷം കേരളം ഫൈനലിലെത്തിയത്.
ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില പാലിച്ചെങ്കിലും പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ കളിയുടെ 54ാം മിനിറ്റില്‍ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു.
