ന്യൂഡല്‍ഹി: െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദ കൊച്ചാറിെന്റ ഭര്‍ത്താവ് ദീപക് കൊച്ചാറുമായി ബന്ധമില്ലെന്ന് വിഡീയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്.
കൊച്ചാറിെന്റ നുപവര്‍ റിനൈവബിള്‍സ് എന്ന കമ്ബനിക്ക് വിഡിയോകോണ്‍ 64 കോടി വായ്പ നല്‍കിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഇതിലുടെ കമ്ബനിയുടെ പൂര്‍ണ ഉടമസ്ഥവകാശം തനിക്ക് ലഭിച്ചുവെന്ന വാര്‍ത്തയും തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.
തങ്ങളുടെ ഇപാടുകളെല്ലാം സുതാര്യമാണ്. ഇതുവരെയുള്ള വ്യാപാരത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ദീപക് കൊച്ചാറിെന്റ കമ്ബനിയില്‍ വിഡീയോകോണ്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വേണുഗോപാല്‍ വെളിപ്പെടുത്തിയത്.
