പാട്ന: ബീഹാറിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വനി കുമാര്‍ ചൗെബയുടെ മകന് അരിജിത് ശാശ്വത് പൊലീസില്‍ കീഴടങ്ങി. ശാശ്വതിെന്റ ജാമ്യപേക്ഷ ഭാഗല്പൂര് കോടതി തള്ളിയതോടെയാണ് പൊലീസില്‍ കീഴടങ്ങിയത്. പാട്നയിലെ മഹാവീര്‍ േക്ഷത്രത്തിനു സമീപത്ത് വെച്ചായിരുന്നു കീഴടങ്ങല്‍.
എസ്.എസ്.പി രാകേഷ് ദുബെയാണ് ശാശ്വതിനെ കസ്റ്റഡിയിലെടുത്തത്. ശാശ്വതിെന്റ അറസ്റ്റ് ചെയ്തതാണെന്ന് പൊലീസും കീഴടങ്ങിയതാണെന്ന് കുടുംബാംഗങ്ങളും അവകാശപ്പെടുന്നു. ശാശ്വതിനെ ഭാഗല്‍പുരിലേക്ക് കൊണ്ടുപോകുന്നതിന് മുമ്ബായി ഗാര്‍ഡിനര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന വിധേയനാക്കി.
ബിഹാറിലെ ഭഗല്പുരില് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ റാലിക്കു പിന്നാലെയാണ് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തത്. മാര്‍ച്ച് 17 ശനിയാഴ്ച വൈകീട്ടാണ് കേന്ദ്രമന്ത്രി അശ്വിനികുമാറിെന്റ മകന് അരിജിത് ശ്വശാന്തിെന്റ നേതൃത്വത്തില്‍ ബി.ജെ.പി, ആര്.എസ്.എസ്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹിന്ദു പുതുവര്‍ഷറാലി നടത്തിയത്. 15 കിലോമീറ്റര്‍ ബൈക്ക് റാലിക്കിടെ മുസ്ലിംകള് തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് എത്തിയപ്പോള്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
നാഥ്നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെത്തിയപ്പോള്‍ പ്രകോപനമുദ്രാവാക്യം ഉയര്ത്തിയവര്ക്കുനേരെ കല്ലേറുണ്ടാവുകയായിരുന്നു. ഇേതത്തുടര്‍ന്ന് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് റാലി നയിച്ച അരിജിതിനും മറ്റ് എട്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അരിജിത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷ തള്ളിയ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് അരിജിത് പൊലീസില്‍ കീഴടങ്ങിയത്.
