ബീഹാര്‍ സാമുദായിക സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്​റ്റില്‍

പാട്​ന: ബീഹാറിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വനി കുമാര്‍ ചൗ​െബയുടെ മകന്‍ അരിജിത്​ ശാശ്വത്​ പൊലീസില്‍ കീഴടങ്ങി. ശാശ്വതി​​​​െന്‍റ ജാമ്യപേക്ഷ ഭാഗല്‍പൂര്‍ കോടതി തള്ളിയതോടെയാണ്​ പൊലീസില്‍ കീഴടങ്ങിയത്​. പാട്​നയിലെ മഹാവീര്‍ ​േക്ഷത്രത്തിനു സമീപത്ത് വെച്ചായിരുന്നു കീഴടങ്ങല്‍.

എസ്​.എസ്​.പി രാകേഷ്​ ദുബെയാണ്​ ശാശ്വതിനെ കസ്​റ്റഡിയിലെടുത്തത്​. ശാശ്വതി​​​​െന്‍റ അറസ്​റ്റ്​ ചെയ്​തതാണെന്ന്​ പൊലീസും കീഴടങ്ങിയതാണെന്ന്​ കുടുംബാംഗങ്ങളും അവകാശപ്പെടുന്നു. ശാശ്വതിനെ ഭാഗല്‍പുരിലേക്ക്​ കൊണ്ടുപോകുന്നതിന്​ മുമ്ബായി ഗാര്‍ഡിനര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന വിധേയനാക്കി.

ബി​ഹാ​റി​ലെ ഭ​ഗ​ല്‍​പു​രി​ല്‍ ​സം​ഘ്​​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ റാ​ലി​ക്കു പി​ന്നാ​ലെയാണ്​ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ഉടലെടുത്തത്​. മാര്‍ച്ച്‌​ 17 ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാണ്​ കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി​കു​മാ​റി​​​​െന്‍റ മ​ക​ന്‍ അ​ര​ിജി​ത് ശ്വ​ശാ​ന്തി​​​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ബി.​ജെ.​പി, ആ​ര്‍.​എ​സ്.​എ​സ്, ബ​ജ്​​റം​ഗ്​​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹി​ന്ദു പു​തു​വ​ര്‍​ഷ​റാ​ലി​ ന​ട​ത്തി​യത്​. 15 കി​ലോ​മീ​റ്റ​ര്‍ ബൈ​ക്ക്​ റാ​ലി​ക്കി​ടെ മു​സ്​​ലിം​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്ത്​ എ​ത്തി​യ​പ്പോ​ള്‍ പ്ര​കോ​പ​നം സൃ​ഷ്​​ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ച​താ​ണ്​ സം​ഘ​ര്‍​ഷ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്​.

നാ​ഥ്​​ന​ഗ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​കോ​പ​ന​മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യ​വ​ര്‍​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​േ​​ത​ത്തു​ട​ര്‍​ന്ന്​ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളാ​ണ്​ അ​​ര​ങ്ങേ​റി​യ​ത്. സംഭവവുമായി ബന്ധപ്പെട്ട്​ റാലി നയിച്ച അരിജിതിനും മറ്റ്​ എട്ടു പേര്‍ക്കുമെതിരെ പൊലീസ്​ കേസെടുത്തിരുന്നു. എന്നാല്‍ അരിജിത്​ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ തള്ളിയ കോടതി അറസ്​റ്റ്​ വാറന്‍റ്​ പുറപ്പെടുവിച്ചതോടെയാണ്​ അരിജിത് പൊലീസില്‍ കീഴടങ്ങിയത്​.

Leave a Reply

Your email address will not be published. Required fields are marked *