പത്തനംതിട്ട: കളക്ടറേറ്റ് വളപ്പില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വിപണന മേള ആദ്യദിനം തന്നെ ശ്രദ്ധേയമായി. വിവിധതരം അച്ചാറുകള്‍, ജ്യൂസുകള്‍, അരിപ്പൊടി, ഉപ്പേരി, ചക്കക്കുരു അവലോസുപൊടി, ബ്രഹ്മി ഉത്പന്നങ്ങള്‍, തേന്‍, മെഴുകുതിരി, ആഭരണങ്ങള്‍, നെറ്റിപ്പട്ടം, സോപ്പുല്‍പ്പന്നങ്ങള്‍, ജൈവപച്ചക്കറികള്‍, പായസം എന്നിവ മേളയില്‍ ലഭ്യമാണ്. കളക്ടറേറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തിയവരുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍. മേള 12 ന് സമാപിക്കും. രാവിലെ ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ മേള ഉദ്ഘാടനം ചെയ്തു. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കുടുംബശ്രീ വഹിക്കുന്ന പങ്കിനെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. പായസത്തിനും അച്ചാറുകള്‍ക്കും ജൈവപച്ചക്കറിക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. കളര്‍പ്പില്ലാത്ത ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം. എല്ലാ മാസവും ആദ്യത്തെ ആഴ്ച കളക്ടറേറ്റില്‍ കുടുംബശ്രീ വിപണന മേള നടത്തുമെന്ന് ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സുരേഷ് പി. എന്‍ പറഞ്ഞു.
