വിജയന്‍ ചെറുകരയെ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തും

വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം.

കെ.രാജന്‍ എം.എല്‍.എക്ക് താത്കാലിക ചുമതല നല്‍കും. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ തീരുമാനം പ്രഖ്യാപിക്കും. സത്യന്‍ മൊകേരി യോഗത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *