കൊല്ലം അജിത്തിന്‍റെ നിര്യാണം: മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ കൊല്ലം അജിത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 500ഓളം സിനിമകളില്‍ അഭിനയപാടവം കാഴ്ചവെച്ചു. പരുക്കന്‍ ഭാവ പ്രകടനങ്ങളിലുടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പറ‍യുന്നു.

Leave a Reply

Your email address will not be published. Required fields are marked *