‘ദി ആക്സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പേരില്‍ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. അനുപം ഖേര്‍ ഡോ. മന്മോഹന് സിംഗ് ആയി വേഷമിടുന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയായി എത്തുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.
മഹാരാഷ്ട്രയിലെ തനത് നൃത്തസംഗീത രൂപമായ ലാവണിയില്‍ നിപുണയാണ് മുപ്പത്തിയഞ്ചുകാരിയായ സൂസെയ്ന്. നല്ല ഒന്നാന്തരമായി ബംഗാളിയും മറാഠിയും ഹിന്ദിയും സംസാരിക്കും. നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച സൂസന് പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സോണിയാ ഗാന്ധിയെ അവതരിപ്പിച്ചിരുന്നു.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ഭാരുവിന്റെ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുസ്തകത്തെ അധികരിച്ചാണ് ഹന്‍സല്‍ മേത്ത സിനിമയാക്കുന്നത്.
ഈ വര്‍ഷം അവസാന ചിത്രം തിയ്യറ്ററുകളില്‍ എത്തും.
