തിരുവനന്തപുരം: ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്.ടി.സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ.എസ്.ആര്.ടി.സി എം.ഡി നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡിയുടെ നിര്‍ദേശമുണ്ട്.
ഉത്തരേന്ത്യയില്‍ ദലിതര്െക്കതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിവധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.
