ഫോണ്‍കെണി കേസ്: അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മംഗളം ചാനല്‍ ജീവനക്കാര്‍ പ്രതികളായ ഫോണ്‍ കെണി കേസില്‍ പൊലീസ്അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം അന്തിമഘട്ടത്തിലാണന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി .കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി .

മംഗളം ചാനല്‍ ജീവനക്കാരിയെ നിയോഗിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കി രാജിവെപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്ചൂണ്ടിക്കാട്ടിയാണ് പ്രതികളായ എം ബി സന്തോഷ് , എസ് വി പ്രദീപ് എന്നിവര്‍ കോടതിയെ സമീപിച്ചത്.

ചാനല്‍ ജീവനക്കാരി ശശീന്ദ്രനെതിരെ നല്‍കിയ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ അനുവദിച്ച വിചാരണക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *