പി ജയരാജന്‍ മറ്റൊരു മഅ്ദനിയാകുമോ

തിരുവനന്തപുരം: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് കൊണ്ടോ നേതാക്കളെ തുറങ്കലില്‍ അടച്ചത് കൊണ്ടോ സിപിഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി.ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഈ നീക്കത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *