ദേവപ്രശ്‌നം വിധി നിര്‍ണയിക്കുമോ?

കബനി യോഷി

 

ശബരിമല: പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ ശബരിമല വാര്‍ഡ് വനിതാ സംവരണ വാര്‍ഡ് ആയി. മത്സരിച്ച 3 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും ശബരിമലയില്‍, സ്വന്തം വാര്‍ഡില്‍ പ്രവേശനമില്ലാത്ത തെരഞ്ഞെടുപ്പ്: അന്ന്  ഭരണഘടനാ പ്രശ്‌നം ഒരു കോടതി യിലും  ആരും ഉന്നയിച്ചില്ല.

ശബരിമലയില്‍ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം പാടില്ലെന്ന് തന്ത്രി കുടുംബവും
ഹിന്ദു സംഘടനകളും പറയുന്നു. കാരണം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നാണ് വിശ്വാസം; ആ പ്രതിഷ്ഠ അങ്ങനെ ഉള്ള വിശ്വാസ പ്രമാണത്താല്‍ പ്രാര്‍ത്ഥിച്ച് നിര്‍വഹിച്ചിട്ടുള്ളതാണെന്ന് തന്ത്രിമാര്‍ പറയുന്നു … താഴമണ്‍ തന്ത്രി കുടുംബമാണ് ശബരിമലയില്‍ പൂജ നടത്താന്‍ അവകാശമുള്ള കുടുംബം…
അവരും ഇപ്രകാരമാണ് പറയുന്നത്. കൂടാതെ കാലങ്ങളായി നടന്നു വരുന്ന ആചാരം അതാണെന്ന് ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു . ഇതിന് രേഖയായി കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാര്‍ എഴുതിയ പുസ്തകങ്ങളും തെളിവായി പറയുന്നു

003അതേ സമയം കഴിഞ്ഞ നൂറ്റാണ്ടില്‍ തിരിവിതാംകൂര്‍ രാജ്ഞി (1930 കളില്‍) ശബരിമല ദര്‍ശനം നടത്തിയതായി രേഖയുണ്ട്. തിരുവിതാംകൂര്‍ രാജവംശ രേഖകളില്‍ തന്നെ ഫോട്ടോ സഹിതം ഇത് കാണാം.. കഴിഞ്ഞ വര്‍ഷം ക്ഷേത്രം മേല്‍ശാന്തിയുടെ3 33  വയസുള്ള മകള്‍ കയറിയത് വന്‍ വിവാദം സൃഷ്ടിച്ചെങ്കിലും അന്വേഷണം എവിടെ എത്തി എന്നത് അജ്ഞാതം.

സ്ത്രീ പ്രവേശന വിഷയം ആചാരപരമായി ശരിയല്ല എന്നു സ്ത്രീകള്‍ക്കിടയില്‍ തന്നെ പ്രബലമായ വിശ്വാസമുണ്ട്. ദൈവകോപം ഇവര്‍ ഭയപ്പെടുന്നു. എന്നാല്‍ ആചാരങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് മറുവിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിനെ ലിംഗസമത്വം എന്ന ഭരണഘടനാ വിഷയവുമായി ചേര്‍ത്ത് എങ്ങനെ കാണും എന്നത് അത്യന്തം ആകാംക്ഷയോടെ  ഇന്ത്യ ഒട്ടാകെ നോക്കി കാണുന്നു;

KAB01 copyആര്‍ത്തവ സമയത്ത് പൊതുവില്‍ ഹിന്ദു സ്ത്രീകള്‍ കേരളത്തില്‍ ക്ഷേത്രങ്ങളില്‍ കയറാറില്ല. എന്നാല്‍  ശബരിമലയില്‍ യൗവനയുക്തയായ സ്ത്രീകള്‍ ആരും കയറരുത് എന്നാണ് ആചാരം
ഇപ്പോള്‍ 2 അമിക്യസ് ക്യൂറി മാര്‍ സുപ്രീം കോടതിയില്‍ നിന്നും പരിശോധനക്കും അന്വേഷണത്തിനും വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *