ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇൗ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുേമ്ബാള്‍ വിജയ ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു.
97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനനത്തും 89 ശതമാനം നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തുമെത്തി. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് ഇൗ വര്‍ഷം മികച്ച വിജയം സ്വന്തമാക്കിയത്. 88.31 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 78.99 ശതമാനം ആണ്‍കുട്ടികള്‍ നേടിയത്.
500ല്‍ 499 മാര്‍ക്ക് നേടി ഗാസിയബാദില്‍ നിന്നുള്ള മേഘന ശ്രീവാസ്തവ ഒന്നാം റാങ്ക് നേടി. ഗാസിയബാദില്‍ നിന്ന് തന്നെയുള്ള അനുഷ്ക ചന്ദ്രക്കാണ് രണ്ടാം റാങ്ക്. 498 മാര്‍ക്കാണ് അനുഷ്ക നേടിയത്. മൂന്നാം റാങ്കിന് ഏഴ് പേര് അര്‍ഹരായി. ജയ്പുര്‍, ലുധിയാന, ഹരിദ്വാര്‍, നോയിഡ, മീററ്റ് എന്നിവടങ്ങളില്‍ നിന്നുള്ള ഒാരോ വിദ്യാര്‍ഥികളും ഗാസിയാബാദില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് മൂന്നാം റാങ്കിന് അര്‍ഹരായത്.
പരീക്ഷഫലം ലഭിക്കുന്നതിനായി:http://cbse.nic.in
