ന്യൂഡല്‍ഹി: കശ്മീരും കശ്മീരികളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. താഴ്വരയില് കല്ലെറിയുന്നവര്‍ ഭീകരരാണെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി. ടെലിവിഷന്‍ ചാനലായ ആജ് തകിന്റെ പഞ്ചായത്ത് ആജ് തക്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന പരിപാടിയാണ് പഞ്ചായത്ത് ആജ് തക്.
സൈനീക നടപടികള്‍ക്കിടയില്‍ കല്ലെറിയുന്നവര്ക്കെതിരെയുള്ള നിരവധി കേസുകള്‍ പിന് വലിക്കുന്നതിനെ കുറിച്ചും സിംഗ് സംസാരിച്ചു. കല്ലേറ് കേസുകളി പ്രതിയാകുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും എതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ പിന് വലിക്കാറുണ്ട്. 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എതിരെയുള്ള കേസുകളാണ് പിന് വലിക്കാറ്
