തിരുവനനന്തപുരം: ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇതേപ്പറ്റി താനൊന്നും അറിഞ്ഞിട്ടുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
താനൊരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നും ഇതേപ്പറ്റി തനിക്ക് ഒരു വിവരവും ഇല്ല, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിസോറം ഗവര്‍ണറായി നിയമിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം തന്‍റെ അമ്മയാണ്. ഭാരത്തില്‍ എവിടെ പോകുന്നതിനും തനിക്കൊരു വിഷമവുമില്ല എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം ആകമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. അതുകൂടാതെ കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രൊഫ. ഗണേഷി ലാലിനെ ഒഡീഷ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്.
ഈ മാസം 28-ന് കാലവധി പൂര്‍ത്തിയാക്കുന്ന നിലവിലെ ഗവര്‍ണര്‍ ലെഫ്.ജനറല്‍ നിര്‍ഭയ് ശര്‍മയ്ക്ക് പകരക്കാരനായാവും കുമ്മനം ചുമതലയേല്‍ക്കുക. മിസോറം സംസ്ഥാനത്തിന് ലഭിക്കുന്ന രണ്ടാമത്തെ മലയാളി ഗവര്‍ണറാണ് കുമ്മനം രാജശേഖരന്‍. മുന്‍പ് കോണ്‍ഗ്രസ് നേതാവും മലയാളിയുമായ വക്കം പുരുഷോത്തമനും മിസോറാം ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്.
