യുഎഇയില്‍ 2018ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

യുഎഇ: 2018ലെ പൊതു അവധികള്‍ പ്രഖ്യാപിച്ച്‌ അബുദാബി സര്‍ക്കാര്‍. റമദാന്‍, ഹജ്ജ് തുടങ്ങിയ ഇസ്ലാം മതവുമായി ബന്ധപ്പെട്ട അവധികള്‍ ഹജ്ജ് കലണ്ടറിലൂടെയാണ് അറിയാന്‍ കഴിയുക. എന്നാല്‍ ഈ ദിവസങ്ങള്‍ പിറ കാണുന്നതിന് അനുസരിച്ച്‌ മാറിയേക്കാം.

എല്ലാ വര്‍ഷവും നവംമ്ബര്‍ 30 രക്തസാക്ഷി ദിനമായി ആചരിക്കാന്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈ ദിവസം രാജ്യത്തിന്റെ രക്തസാക്ഷികളുടെയും വിശ്വസ്തരായ ആളുകളുടെയും ഓര്‍മ്മയ്ക്കായും അവരെ ആദരിക്കുന്നതിനായും മാറ്റി വയ്ക്കും.

ഡിസംബര്‍ 2 ന് യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നതിനൊപ്പം നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളും സംഘടിപ്പിക്കും. മറ്റ്‌ അവധി ദിവസങ്ങള്‍ താഴെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *