മാധ്യമപ്രവര്‍ത്തകരെ നായ്​ക്കളെന്ന്​ വിളിച്ചയാളെ എ.​െഎ.എ.ഡി.എം.കെ പുറത്താക്കി

ചെന്നൈ: മാധ്യമപ്രവര്‍ത്തകരെ നായ്​ക്കളെന്ന്​ വിളിച്ച എ.​െഎ.എ.ഡി.എം.കെ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ പ്രവര്‍ത്തകരിലൊരാളായ ഹരി പ്രഭാക​രനെയാണ്​ പുറത്താക്കിയത്​. ട്വിറ്ററിലുടെയാണ്​ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പരാമര്‍ശം ഹരി പ്രഭാകരന്‍ നടത്തിയത്​. എ​.​െഎ.ഡി.എം.കെയുടെ ​െഎ.ടി വിങ്ങിലെ അംഗങ്ങളിലൊരാളാണ്​ ഹരി പ്രഭാകരന്‍.

തൂത്തുക്കുടി സ്​റ്റര്‍ലൈറ്റ്​ പ്രക്ഷോഭത്തിലെ മാധ്യമ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു ഹരി പ്രഭാകര​​െന്‍റ ട്വീറ്റ്​. ഇൗ ട്വീറ്റിലാണ്​ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ പരമാര്‍ശം ഹരിപ്രഭാകരന്‍ നടത്തിയത്​. പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച്‌​ പിന്നീട്​ ഇയാള്‍ രംഗത്തെത്തിയിരുന്നെങ്കിലും പാര്‍ട്ടി നടപടി എടുക്കുകയായിരുന്നു. ത​​െന്‍റ പരാമര്‍ശം വ്യക്​തിപരമെന്നും അതില്‍ ​ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു ഹരിപ്രഭാകര​​െന്‍റ ട്വീറ്റ്​.

തമിഴ്​നാട്​ ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വത്തി​​െന്‍റ തൂത്തുക്കുടി ആശുപത്രി സന്ദര്‍ശനത്തിടെ ചിത്രങ്ങള്‍ എടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തക​െര കളിയാക്കിയായിരുന്നു ഇയാളുടെ ട്വീറ്റ്​.

Leave a Reply

Your email address will not be published. Required fields are marked *