രാ​ഷ്​​ട്രീ​യം വി​ട്ടാ​ല്‍ ഫേ​സ്​​ബു​ക്ക്​ സി.​ഇ.​ഒ ആകാനാണ് ആഗ്രഹം; ഹി​ല​രി

രാ​ഷ്​​ട്രീ​യം വി​ട്ടാ​ല്‍ ഹി​ല​രി ക്ലി​ന്‍​റ​ന് ഫേ​സ്​​ബു​ക്ക് സി.​ഇ.​ഒ ആ​കാ​നാണ് ആഗ്രഹം. രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ച്ച്‌ ഏ​തെ​ങ്കി​ലു​മൊ​രു ക​മ്ബ​നി​യു​ടെ സി.​ഇ.​ഒ ആ​കാ​ന്‍ ക്ഷ​ണി​ച്ചാ​ല്‍ ഏ​തു ക​മ്ബ​നി​യി​ല്‍ ചേ​രു​മെ​ന്ന്​ യു.​എ​സ് മു​ന്‍ സ്​റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍​റ​നോ​ട്​ ചോ​ദി​ച്ചു. ര​ണ്ടാ​മ​തൊ​ന്ന് ആലോചിക്കാതെ തന്നെ ഫേ​സ്​​ബു​ക്ക്​ എ​ന്ന്​ മ​റു​പ​ടിയാണ് ഹി​ല​രി​ നല്‍കിയതെന്ന് പ്ര​മു​ഖ രാ​ജ്യാ​ന്ത​ര മാ​ധ്യ​മം സി​നെ​റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

സ​മൂ​ഹ​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന​തി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യ​വ​ര്‍​ക്കു ന​ല്‍​കു​ന്ന റാ​ഡ്ക്ലി​ഫ് മെ​ഡ​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ഹാ​ര്‍​വ​ഡി​ലെ​ത്തി​യ​താ​യി​രു​ന്നു ഹി​ല​രി. ” ഫേ​സ്​​ബു​ക്ക് ഏ​റ്റ​വും വ​ലി​യ വാ​ര്‍​ത്ത പ്ലാ​റ്റ്ഫോ​മാ​ണ്. ശ​രി​യാ​യാ​ലും തെ​റ്റാ​യാ​ലും ഇതിലൂടെയാണ് ഈ ​രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും വാ​ര്‍​ത്ത ല​ഭി​ക്കു​ന്ന​ത്” -ക്ലി​ന്‍​റ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *