ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം. ഇൗ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. 12 ഒാളം ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് നുഴഞ്ഞു കയറിയിട്ടുണ്ട്. സംസ്ഥാനത്തും രാജ്യ തലസ്ഥാനമായ ന്യുഡല്‍ഹിയിലും സൈന്യം ജാഗ്രതയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീവ്രവാദ സംഘങ്ങള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഇടങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. റമദാെന്റ 17ാം ദിവസമായ ശനിയാഴ്ച വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിട്ടുെണ്ടന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി. അതേസമയം, കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയൂടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായി.
