തിരുവനന്തപുരം: തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. തന്നെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും തനിക്കുമേല്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വരാപ്പുഴ വിഷയത്തില്‍ താന്‍ പറഞ്ഞിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വരാപ്പുഴ കേസ് സംബന്ധിച്ച് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
