ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സി​മോ​ണ ഹാ​ല​പ്പ് ഫൈ​ന​ലി​ല്‍

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ സി​മോ​ണ ഹാ​ല​പ്പ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍. ഗാ​ര്‍​ബി​നെ മു​ഗു​രു​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​മോ​ണ ക​ലാ​ശ​പ്പോ​രി​ന് അ​ര്‍​ഹ​യാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു റൊ​മാ​നി​യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ര്‍: 6-1, 6-4.

പൊ​രു​താ​ന്‍​പോ​ലും ക​ഴി​യാ​തെ​യാ​ണ് മു​ഗു​രു​സ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ എ​ട്ടു ഫൈ​ന​ലു​ക​ളി​ല്‍ ഒ​രെ​ണ്ണ​ത്തി​ല്‍ മാ​ത്ര​മാ​ണ് സി​മോ​ണ​യ്ക്കു വി​ജ​യി​ക്കാ​നാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *