മാവോയിസ്റ്റുകളുടെ വധഭീഷണി: പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഐബി ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ട്വിറ്ററിലൂടെ ആഭ്യന്തരമന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എല്‍ടിടിഇ തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ റോഡ്‌ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയാറാക്കുന്നു എന്നായിരുന്നു മഹാരാഷ്ട്ര പൊലീസിന്റെ കണ്ടെത്തല്‍. മാവോയിസ്റ്റ് ബന്ധമുള്ള ഒരാളുടെ വസതിയില്‍നിന്നു ലഭിച്ച കത്തിലാണീ പരാമര്‍ശമെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *