കുമാരസ്വാമിക്ക് കരുത്തേകി ബി.ജെ.പിയില്‍ നിന്നും ജയനഗര്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാരിന് കരുത്തേകി ബംഗളൂരുവിലെ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഢിക്ക് വിജയം. ബി.ജെ.പിയുടെ ബി.എന്‍ പ്രഹ്ലാദിനെതിരെ 4000ത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് സൗമ്യ മണ്ഡലത്തില്‍ വിജയിച്ചത്. സൗമ്യ റെഡ്ഢി 54, 045 വോട്ട് നേടിയപ്പോള്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി 50,270 വോട്ട് നേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളാണ് സൗമ്യ റെഡ്ഢി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് മേയ് 12നായിരുന്നെങ്കിലും മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായ ബി.ജെ.പി സ്ഥാനാര്‍ത്ഥിബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ച സാഹചര്യത്തില്‍ ജെ.ഡി.എസ് മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജെ.ഡി.എസ് അധികാരത്തില്‍ എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *