സലായുടെ കാര്യത്തില്‍ ഉറപ്പ് പറഞ്ഞ് ഈജിപ്ഷ്യന്‍ പരിശീലകന്‍

ഈജിപ്ഷ്യന്‍ ഫോര്‍വേഡ് സലാ റഷ്യക്കെതിരെ കളിക്കുമെന്ന് ഉറപ്പ് പറഞ്ഞ് ഈജിപ്ത് മാനേജര്‍ ഇഹാബ് ലഹേത. സലാ തോളിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായെന്നും റഷ്യക്കെതിരെ ആദ്യ 11ല്‍ തന്നെ താരം ഉണ്ടാകുമെന്നും ഇഹാബ് പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെ സലാ ബെഞ്ചില്‍ തന്നെ ആയിരുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ത് തോല്‍ക്കുകയും ചെയ്തു.

ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചെ മതിയാകു എന്നിരിക്കെ താരത്തെ ഇനിയും പുറത്തിരുത്താന്‍ ഈജിപ്ത് തയ്യാറാകില്ല. കഴിഞ്ഞ ദിവസം ടീമിനൊപ്പം ട്രെയിനിങ്ങ് സെഷനില്‍ പൂര്‍ണ്ണമായും സലാ പങ്കെടുത്തിരുന്നു‌. ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റതിന് ശേഷം ആദ്യമായാണ് സലാ പൂര്‍ണ്ണമായും ട്രെയിങ്ങ് സെഷനില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച ആണ് റഷ്യയുമായുള്ള ഈജിപ്തിന്റെ മത്സരം. സൗദി അറേബ്യ ആണ് ഈജിപ്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *