കൊച്ചി മെട്രോയില്‍ ചൊവ്വാഴ്ച പകല്‍ യാത്ര ചെയ്തത് 85,000 പേര്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷകത്തോടനുബന്ധിച്ച്‌ സൗജന്യയാത്ര അനുവദിച്ച 19 ന് വന്‍ ജനത്തിരക്ക്. രാവിലെ മുതല്‍ വൈകിട്ട് ആറുവരെ മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്തത് 85,000 പേരാണ്.

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടം ചെയ്തത്. 19 മുതലായിരുന്നു സര്‍വീസുകള്‍ ആരംഭിച്ചത്. അതിന് ഒരുവര്‍ഷം പൂര്‍ത്തിയായ ദിവസമാണ് സൗജന്യയാത്ര അനുവദിച്ചത്.

രാവിലെ 11 മണി വരെ 30,000 പേരാണ് യാത്ര ചെയ്തത്. രാത്രിയോടെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.

ഒന്നാം പിറന്നാളിനോടനുബന്ധിച്ച്‌ നിരവധി പരിപാടികളാണ് കെ.എം.ആര്‍.എല്‍ സംഘടിപ്പിച്ചത്. ജൂണ്‍ 30 വരെ കൊച്ചി വണ്‍ കാര്‍ഡിന്റെ രജിസ്‌ട്രേഷന്‍ ഫീസ് വേണ്ടെന്നു വച്ചിട്ടുണ്ട്. ഈ പണം പിന്നീട് ക്യാഷ് ബാക്കായി തിരിച്ചു തരും. ഈ കാര്‍ഡുപയോഗിച്ച്‌ നിലവില്‍ 20 ശതമാനം ഡിസ്‌കൗണ്ടില്‍ യാത്ര ചെയ്യാം.

കൊച്ചി മെട്രോയേക്കൂറിച്ച്‌ കൂടുതലറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *