സാഗര്‍ (മധ്യപ്രദേശ്): സ്ത്രീയുടെ സഹായത്തോടെ മധ്യപ്രദേശില്‍ 14കാരിയെ നാലു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. സ്ത്രീയെയും യുവാക്കളെയും പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് സാഗര്‍ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
സാഗറിലെ ഒരു സ്‌കൂളിനടുത്തുള്ള തെരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആ വഴി കടന്നുപോയ ചിലര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രതിയായ സ്ത്രീ 14കാരിയെ ഇവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു.
