ഡല്‍ഹി സര്‍ക്കാരിന് അന്വേഷണ സംഘത്തെ നിയമിക്കാനാകില്ലെന്ന് ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: പൊലീസ് സംവിധാനം ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ അല്ല വരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ മുന്‍കാലങ്ങളിലെ കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. പൊലീസ്,​ ഭൂമി,​ ക്രമസമാധാനം എന്നിവ സംബന്ധിച്ച അധികാരം ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിഷ്പിപ്തമാണെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ പോലെ ഡല്‍ഹിയെ കാണാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ സുപ്രീം കോടതി വിധി ഡല്‍ഹി സര്‍ക്കാരിന് അനുകൂലമാണെന്ന് വ്യാഖ്യാനിക്കുന്നത് തീര്‍ത്തും തെറ്റാണ്. യഥാര്‍ത്ഥത്തില്‍ ഭരണഘടന എന്താണ് പറയുന്നത് എന്ന് സുപ്രീം കോടതിയുടെ വിധി വെളിവാക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം അധികമായി നല്‍കുകയുള്ള കോടതി ചെയ്തത്. എന്നാല്‍,​ ഉള്ള അധികാരങ്ങളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണ് അധികാരമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍,​ ഡല്‍ഹി പോലൊരു കേന്ദ്ര ഭരണപ്രദേശത്ത് അധികാരം കേന്ദ്ര സര്‍ക്കാരില്‍ തന്നെയാണ് അധിഷ്ഠിതമായിരിക്കുന്നത് – ജയ്റ്റ്‌ലി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ഗവര്‍ണറും സര്‍ക്കാരും ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *