നീനുവിന് മാനസികരോഗമില്ലെന്ന് ഡോക്ടറുടെ മൊഴി

കോട്ടയം : കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്റെ ഭാര്യ നീനു മാനസിക രോഗിയെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി ഡോക്ടര്‍ രംഗത്ത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്.

മകള്‍ നീനു മാനസികരോഗയാണെന്ന് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, നീനുവിന് യാതൊരു മാനസിക രോഗവും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡോക്ടറുടെ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി. നീനുവിനെ മൂന്നു തവണ തന്റെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടു വന്നിരുന്നുവെന്നും എന്നാല്‍, നീനുവിന് ഒരു പ്രശ്‌നവും ഉള്ളതായി തോന്നിയിരുന്നില്ലെന്നും ഡോക്ടര്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *