ലോക ഫുട്ബോളിലെ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമാണ് അര്‍ജന്റീനയുടെ അണ്ടര്‍ 19 ടീമിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്. സ്പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലാകും ഇന്ത്യ അര്‍ജന്റീന പോരാട്ടം നടക്കുക. ഓഗസ്റ്റ് ആറിനാകും ഇന്ത്യ അര്‍ജന്റീന മത്സരം നടക്കുക.
ജൂലൈ 22ന് സ്പെയിനിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം മൂന്ന് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ഇതില്‍ അവസാന മത്സരമാകും അര്‍ജന്റീനയ്ക്ക് എതിരെ. അണ്ടര്‍ 19 കുട്ടികള്‍ മൗറീഷാന, വെനുസ്വേല, എന്നിവര്‍ക്കെതിരെയും കളിക്കും. മത്സരങ്ങള്‍ ലൈവ് സ്ട്രീം വഴി കാണാന്‍ കഴിയും. ഡി മാറ്റോസാകും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക.
